Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thekkady GTLP

Palakkad

"തേ​ക്ക​ടി ജി​ടി​എ​ൽ​പി സ്‌​കൂ​ളി​ൽ വെ​ള്ള​വും വൈ​ദ്യു​തി​യും വേ​ണം'

മു​ത​ല​മ​ട: തേ​ക്ക​ടി ജി​ടി എ​ൽ​പി സ്‌​കൂ​ളി​ൽ വെ​ള്ള​വും വൈ​ദ്യു​തി​യും ല​ഭി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ദൂ​രി​ത​ത്തി​ൽ. എ​ൽ​പി സ്‌​കൂ​ളി​ൽ 20 വി​ദ്യാ​ർ​ഥി​ക​ളും മൂ​ന്നു അ​ധ്യാ​പ​ക​രു​മു​ണ്ട്.സ്‌​കൂ​ൾ കോ​മ്പൗ​ണ്ടി​ൽ സ്ഥാ​പി​ച്ച വാ​ട്ട​ർ​ടാ​ങ്കി​ന്‍റെ അ​ടി​ഭാ​ഗം ത​ക​ർ​ന്ന​തി​നാ​ൽ വെ​ള്ളം സം​ഭ​രി​ക്കാ​ൻ പ​റ്റു​ന്നി​ല്ല.

സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​നു പോ​ലും വെ​ള്ളം കി​ട്ടാ​ത്ത​ത് ദു​രി​ത​മാ​യി. സ്‌​കൂ​ളി​ന് സോ​ളാ​ർ​പാ​ന​ൽ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​നോ​ടു​ചേ​ർ​ന്നു അ​ധ്യാ​പ​ക​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തി​യി​ല്ല.
അ​ധ്യാ​പ​ക​ർ​ക്ക് അ​നു​വ​ദി​ച്ച നാ​ലു​മു​റി​ക​ളി​ൽ ഒ​ന്നി​ലാ​ണ് അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​റി​ക​ളി​ൽ ഇ​ഴ​ജ​ന്തു​ക്ക​ൾ എ​ത്തി​യാ​ലും വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ കാ​ണാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.

മ​ണ്ണാ​ർ​ക്കാ​ട്, ശ്രീ​കൃ​ഷ്ണ​പു​രം, പ​ട്ടാ​മ്പി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​ന്ന അ​ധ്യാ​പി​ക​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. തേ​ക്ക​ടി ഊ​രു​മൂ​പ്പ​ൻ രാ​മ​ൻ, മ​ണ​ക്ക​ട​വ​ൻ എ​ന്നി​വ​ർ പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി.

 

Latest News

Corehub Up